തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ മദ്യവില്പനശാലകള്‍ എന്നുമുതല്‍ തുറക്കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്പന ആരംഭിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യവില്പന ശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവില്പന പൂ‍ര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്തെ 301 ബെവ്കോ – കണ്‍സ്യൂമര്‍ഫെഡ് വില്പനശാലകള്‍ വഴിയും സ്വകാര്യ ബാറുകള്‍ – വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴിയും മദ്യം പാഴ്സലായി വില്‍ക്കാമെന്നും എന്നാല്‍ എല്ലായിടത്തേയും മദ്യവില്‍പന പൂ‍ര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള മൊബൈല്‍ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബെവ്കോ എം.ഡി വിശദീകരിക്കുമെന്നും ഉത്തരവിലുണ്ട്.