തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം എം മണിക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് അധികൃതര്‍. ആശുപത്രി വിട്ടാലും അദ്ദേഹത്തിന് ഒരു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശനിയാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ മന്ത്രിയുടെ നില വളരെയധികം മെച്ചപ്പെട്ടതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം 2 ദിവസത്തിനകം അദ്ദേഹത്തെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മാറ്റും. സന്ദര്‍ശകര്‍ക്കു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതായും സൂപ്രണ്ട് അറിയിച്ചു.