മലപ്പുറം ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിരുന്നു. എന്നാല്‍ ഇന്ന് 1000ല്‍ താഴെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയില്‍ 1093 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് രോഗമുക്തരായി. ഇതോടെ 32542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. അതേസമയം 786 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതില്‍ 692 പേര് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 78 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
54449 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10503 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 457 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1187 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 234050 സാമ്പിളുകളില്‍ 5210 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 190 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.