• ഷിബു മടക്കാട്ട്‌

ലോകത്തിലെ തന്നെ വൻശക്തിയിലൊന്നായ ചൈനയെ കൊറോണ എന്ന മഹാമാരി തകർത്തെറിഞ്ഞിട്ടും ഒരു മുന്നൊരുക്കങ്ങളും നടത്താതെ എയർ പോർട്ടുകൾ പോലും വൈറസിന്റെ സൊയ്യിര്യ സഞ്ചാരത്തിന് തുറന്നിട്ട ഭരണാധികാരികൾ കാരണം അർദ്ധ പ്രാണനും മൃതപ്രാണനുമായ മനുഷ്യരുടെ മുൻപിലേക്ക് യാതൊരു പ്രതിരോധവുമില്ലാതെ ഇറങ്ങേണ്ടി വന്ന മുൻനിര പരിപാലക്കാരിൽ മലയാളത്തിന്റെ മാലാഖമാരും ഉണ്ടായിരുന്നു.ആ മാലാഖമാരുടെ ചിറകിലേറി അമേരിക്കൻ മണ്ണിൽ പറന്നിറങ്ങി ഇവിടെ വേരുകൾ ഉണ്ടാക്കിയവരാണ് ബഹുഭൂരിപക്ഷം മലയാളിയുമെന്നത് ഇപ്പോൾ എല്ലാവരും വിസ്മരിച്ചു എന്ന് തോന്നുന്നു . .

ന്യൂയോർക് ന്യൂ ജേർസി സംസ്ഥാനങ്ങളിൽ കൊറോണയുടെ സമൂഹവ്യാപനവും അതുണ്ടാക്കിയ പി പി ഇ ക്ഷാമവും കാരണം മലയാളീ കുടുംബത്തിലെ മുൻ നിര പോരാളികളായ നഴ്‌സ്‌മാർ അടങ്ങുന്ന മെഡിക്കൽ ജീവനക്കാർ ജീവൻ പണയം വച്ച് ജോലി ചെയ്തപ്പോൾ അവർക്കു ആവശ്യമായ മാസ്‌കോ ഗ്ലോവേസോ എത്തിച്ചു കൊടുക്കാൻ ഒരു ചെറുവിരലനക്കാതെ , കൊറോണ കവര്ന്ന ജീവനുകളെ ആക്ഷേപിപ്പിക്കത്തക്ക രീതിയിൽ സൂമിൽ അനുശോചന നാടകമാടി രംഗക്കൊഴുപ്പിക്കാനും സ്വന്തക്കാരെ നഷ്ടപെട്ട ബന്ധുക്കൾക്ക് അവരുടെ സ്വകാര്യതയിൽ ദുഖവുമായി പൊരുത്തപ്പെടാൻ പോലും അവസരം നൽകാത്ത ദയനീയമായ രീതിയിലേക്ക് നമ്മുടെ സംഘടന പ്രവർത്തനം കൂപ്പുകുത്തിയിരിക്കുന്നു എന്ന് തോന്നിപോകുന്നു .

മലയാളി സംഘടനകൾ ഒഴികെ ഉത്തരേന്ത്യൻ തെന്നിന്ത്യൻ സഘടനകളുടെ അവസരോചിതമായ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടിരിക്കുന്നു .ഒരു മെഡിക്കൽ ഐ ഡി യുമായി എത്തുന്ന എല്ലാവര്ക്കും പി പി ഇ യും മറ്റും സൗജന്യമായി വിതരണം ചെയ്തു .ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫർമാസികളിൽ നിന്നും അവരുടെ കരാറുകാരെ ഏകോപിപ്പിച്ചും എൻ 95 ഉപയോഗിക്കുന്ന കൺസ്ട്രക്ഷൻ പോലുള്ള മേഖലകളിലെ ഇന്ത്യക്കാരെ ഏകോപിച്ചും അവരുടെ സ്റ്റോക്കത്തിൽ നിന്നും മറ്റുമായി തുടക്കത്തിലേ പ്രതിസന്ധിക്കു കയ്യിത്താങ്ങാകാൻ മലയാളിയെതിരാ സംഘടനകൾക്കു കഴിഞ്ഞു .അതിനും ഒരു പടി കൂടി കടന്നു മുൻനിര പോരാളികളായ മെഡിക്കൽ ജോലിക്കാർക്ക് ഭക്ഷണ വിതരണത്തിനും , ജോലി നഷ്ടപ്പെട്ടു ഒറ്റപെട്ടു പോയ ഇൻഡികാർക്കു വിശിഷ്യാ വാർധക്യത്തിൽ ഉള്ളവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി വോളന്റീർമാരെ അണിനിരത്തിയപ്പോൾ മലയാളീ സംഘടനകൾ മത്സരിച്ചു വീടിന്റെ സുരക്ഷിതത്വത്തിൽ ഇരിന്നു സൂം മീറ്റിംഗുൽ നടത്തി വാർത്തകൾക്കു വേണ്ടി വാർത്തകൾ സൃഷ്ടിച്ചൊതോർക്കുമ്പോൾ ലജ്ജ തോന്നുന്നു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതുപോലെ സംഘടനാ നേതാക്കൾ ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്‌സിയിൽ നിന്നും വിവിധ ആംഗിളുകളിൽ നിന്ന് അറിയാവുന്ന വാക്ധോരണിയിലൂടെ ഇവിടുത്തെ ഭീകരാന്തരീക്ഷം നാട്ടിൽ എത്തിച്ചു ഞങ്ങളെ പോലുള്ളവരുടെ ഉറ്റവറ്ക്കും ഉടയവർക്കും ഹൃദയവേദന നൽകുവാനും നമ്മുടെ സംഘടനകളെ ഉപകരിച്ചു ..

ഇത് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹികമായ ഉത്തരവാദിത്വങ്ങൾ ഏറ്റടുക്കാതെ സൂമിൽ പ്രാർഥനകൾ സംഘടിപ്പിച്ചും കൗണ്സിലിംഗ് സംഘടിപ്പിച്ചിട്ടും ആർക്കു എന്ത് പ്രയോജനം? ..പ്രാർഥനകൾ ആരാധനാലയങ്ങൾ ചെയ്യട്ടെ, കൗണ്സിലിംഗ് അതിൽ പ്രൊഫഷണൽ വൈഭവം ഉള്ളവർ ആവശ്യക്കാർക്ക് കൊടുക്കട്ടെ ..എന്റെ ജീവനുവേണ്ടി എന്റെ കുടുംബത്തിനും അപ്പുറം
ആത്മാർഥമായി പ്രാർത്ഥിക്കാൻ മറ്റാർക്കാണ് കഴിയുക ? ഇവിടുത്ത പ്രതിസന്ധി മറികടക്കാൻ നാട്ടില്ലേ രാഷ്ട്രികാർക്കു എന്ത് ചെയ്യാൻ കഴിയും ? ഇവാക്ക്വേഷൻ വിമാന ഷെഡ്യൂളിൽ കൊച്ചിൻ എയർപോർട്ട് ഉൾപ്പെടുത്താനുള്ള നിവേദനം നല്കാൻ പോലും കഴിയാതെ എന്താണ് നേതാക്കളെ നിങ്ങൾ ഞങ്ങളുടെ മുൻപിൽ സമർഥിക്കാൻ ശ്രമിക്കുന്നത്..

എല്ലാവര്ഷവും സിനിമ താരങ്ങളെ അണിനിരത്തി അവർക്കൊപ്പം പടമെടുത്തും ധന സമാഹരണം നടത്തിയും ആത്മസംതൃപ്‌തി അടയുന്ന സംഘടനാപ്രവത്തനത്തിനു തിരിശീലയിടാൻ കലാമായിരിക്കുന്നു.തുടർച്ചയായ ഷിഫ്റ്റുകൾ തളർത്തിയ , മരണത്തെ മുഖാമുഖം കണ്ട ,പ്രതീക്ഷ ഇല്ലാതെ പിടഞ്ഞ രോഗികളുടെ ദൈന്യതർന്ന നോട്ടം നൽകിയ മുറിവുണങ്ങാത്ത ഹൃദയവുമായി ഞങ്ങൾ സുരക്ഷിതമായി വീട്ടിൽ എത്താൻ പ്രാർഥനയുമായി ഇരിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ നെടുവീർപ്പിന്റെ മണമുള്ള ഡോളറിനായി ഒരു സംഘടനകളും വരാതിരിക്കാനുള്ള മാന്യതയെങ്കിലും ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതെങ്കിലും ഞങ്ങൾ അർഹിക്കുന്നു .ജീവിച്ചിരിക്കുമ്പോൾ കാണിക്കാത്ത മര്യാദ മരണത്തിനു ശേഷം വ്യാപകമായി പിരിവെടുത്തു കാണിച്ചു ആത്മാവിനെ അപമാനിക്കതൊരിക്കനും ഉള്ള സന്മനസ് പ്രതീക്ഷിക്കുന്നു ..വാക്‌സിനോ മറ്റു പരിഹാരങ്ങളോ ഇല്ലാത്ത ഈ രോഗം ആരെയും തേടിയെത്തും എന്ന തിരിച്ചറിവോടെ പ്രവർത്തിക്കാൻ ഇനിയെങ്കിലും നമ്മുടെ സംഘടനകൾക്ക് കഴിയട്ടെ !!!