മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 41-ാം വിവാഹവാര്‍ഷികം. കൊച്ചുമകള്‍ മറിയത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് കുടുംബത്തില്‍ അടുത്ത ആഘോഷം എത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ആശംസ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു.
ജോജു ജോര്‍ജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.