കാസര്‍കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചു വരാന്‍ സാഹചര്യമൊരുങ്ങിയതോടെ ചെക്ക് പോസ്റ്റുകളില്‍ ഇവരെ സ്വീകരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു . ദേശീയപാതയായ 66,47,48 എന്നിവയിലൂടെ കാസര്‍കോട് വഴി അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങി വരാന്‍ സാധ്യത കൂടുതലാണ് . ഈ സാഹചര്യം കണക്കിലെടുത്താണ് കാസര്‍കോട് തലപ്പാടി ചെക്ക് പോസ്റ്റില്‍ വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനം എടുത്തത് .
ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള ഏകദേശം 4500 ഓളം പേര്‍ നോര്‍ക്ക വെബ് സൈറ്റില്‍ തിരികെ വരാനായി രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ട് . ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍, ആരോഗ്യ സ്ഥിതി എന്നിവ പരിശോധിക്കുന്നതിനായി വിപുലമായ സംവിധാനങ്ങള്‍ ഈ സാഹചര്യത്തില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു . നാളെ രാവിലെ എട്ടുമണി മുതല്‍ തലപ്പാടി ചെക്ക് പോസ്റ്റുകളിലെ 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തന ക്ഷമമാകും.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത് .