ലോകമൊട്ടാകെ കൊറോണാ ബാധയേറ്റു വിറങ്ങലിച്ചു പോയ വേളയിൽ സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ചുകൊണ്ടു രോഗശുശ്രൂഷയേറ്റെടുത്തു ജീവനുകളെ സംരക്ഷിച്ചു പിടിച്ച ഈ സുമനസുകളിൽ പലർക്കും രോഗബാധയേൽക്കുകയും ചിലർ നമ്മെ വിട്ടുപോവുകയുമുണ്ടായി, പലയിടങ്ങളിലും രോഗമേൽക്കുന്നതിൽ നിന്നും സ്വയം സംരക്ഷിക്കുവാൻ ഉള്ള മാസ്കുകളും ഗൗണുകളും പോലും ഇല്ലാതിരുന്നിട്ടു കൂടി പിന്മാറാതെ രോഗികളെ പരിചരിച്ച ആ മാലാഖമാർക്ക് നന്ദി അർപ്പിക്കണമെന്ന സമൂഹത്തിന്റെ ആവശ്യം മുൻനിർത്തിയാണ് മലയാളി ഹെല്പ് ലൈൻ ഇതിനു മുൻകൈ എടുക്കുന്നത്!
മേഘാലയ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ, എൻ കെ പ്രേമചന്ദ്രൻ എം പി, ജോസ് കെ മാണി എം പി, പി ബി നൂഹ് ഐ എ എസ്, പി വിജയൻ ഐ പി എസ് കൂടാതെ രാജ്യസഭാ മെമ്പറും സിനിമാതാരവുമായ സുരേഷ് ഗോപി എം പി, ഗായകൻ എം ജി ശ്രീകുമാർ, പ്രമുഖ സിനിമാതാരങ്ങളായ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുക്കുന്ന വീഡിയോ കോൺഫ്രറൻസിൽ ജോൺ സി വർഗീസ് കോർഡിനേറ്റർ ആയിരിക്കും എ കെ എം ജി മുൻ പ്രസിഡന്റ് ഡോക്ടർ സുനിൽ കുമാർ, നൈന പ്രസിഡന്റ് ആഗ്നസ് തേറാടി, ഡോക്ടർ മിസ്സ് ജെയ്മോൾ ശ്രീധർ തുടങ്ങിയവർ കോ കോർഡിനേറ്റർമാർ ആയിരിക്കും,
- ജോസഫ് ഇടിക്കുള