മസ്കറ്റ്: വെള്ളിയാഴ്ച മുതൽ സന്പൂർണ ലോക്ക് ഡൗണിലായ ഒമാൻ തലസ്ഥാനമായ മസ്കറ്റ് നിശ്ചലമായി. നേരത്തേ ലോക്ക് ഡൗണിലായ മത്ര മാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശത്ത് രോഗം ബാധിച്ച 206-ൽ 160 പേരും പ്രവാസികളാണ്.
ഇതിൽ ഏറിയപങ്കും ഇന്ത്യൻ സമൂഹത്തിൽനിന്നാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 546 ആണ്. ഇന്നലെ മാത്രം 62 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു വിദേശി ഉൾപ്പെടെ മൂന്നുപേരാണ് മരണമടഞ്ഞത്.
ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം 1096 പേർ രോഗവിമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 47 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. രോഗികളിൽ 368 പേർ മസ്കറ്റിൽ ചികിത്സയിലാണ്.