മുംബൈ : കോവിഡ് പ്രതിസന്ധിക്കിടെയും മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് നാലിന് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. നാമനി‍ര്‍ദേശ പത്രികകള്‍ മെയ് 11 വരെ സമ‍ര്‍പ്പിക്കാം.. മെയ് 12-നാണ് നാമനി‍ര്‍ദേശ പത്രികയുടെ സൂക്ഷമപരിശോധന നടത്തുക. മെയ് 14 വരെ നാമനി‍ര്‍ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ സാധിക്കും. മെയ്-21 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് മണി വരെ വോട്ടെടുപ്പ്. വൈകിട്ട് അ‍ഞ്ച് മണിക്ക് വോട്ടെണ്ണല്‍.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗണ്‍സില്‍, മഹാരാഷ്ട്ര വിധാന്‍ സഭ എന്ന പേരിലാണ് അറിയപ്പെടുന്നത്. 78 അം​ഗ സംഭയില്‍ 66 പേ‍ര്‍ തെരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ താത്പര്യപ്രകാരം ​ഗവര്‍ണറുടെ നോമിനേഷന്‍ പ്രകാരവുമാണ് അം​ഗത്വം നേടുക. ആറ് വര്‍ഷമാണ് അം​ഗത്വ കാലാവധി.