മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗബാധിതരുടെ എണ്ണം 50,000 കടന്നു. ഞായറാഴ്​ച പുതുതായി 3,041പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ആദ്യമായാണ്​ ഇത്രയും കൂടുതല്‍ പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​.

സംസ്​ഥാനത്ത്​ ഇതുവരെ 1635 പേരാണ്​ മരിച്ചത്​. ഇന്നുമാത്രം 58 മരണം റി​പ്പോര്‍ട്ട്​ ചെയ്​തു. ഇതില്‍ മുംബൈയില്‍ മാത്രം 1725 പേര്‍ക്ക്​​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. മുംബൈയില്‍​ 24 മണിക്കൂറിനിടെ 38 പേരാണ്​ മരിച്ചത്​. ഇതോടെ മുംബൈയില്‍ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേര്‍ മരിക്കുകയും ചെയ്​തു.

തുടര്‍ച്ചയായ എട്ടാം ദിവസമാണ്​ 2000 ത്തില്‍ അധികം പേര്‍ക്ക്​ മഹാരാഷ്​ട്രയില്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.