ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ (മാഗ്) കൊല്ലം തലച്ചിറയിൽ ഒരു നിർദ്ധന കുടുബത്തിനു ഭവനനിർമ്മാണ സഹായമായി ആറു ലക്ഷത്തി അമ്പതിനായിരം രൂപ നൽകി. മാഗ് ട്രസ്റ്റി ജോസ് കെ ജോൺ ആണ് തുക കൈമാറിയത്. ഇതോടെ കാലങ്ങളായി സ്വന്തമായി ഒരു ഭവനം എന്ന ഈ കുടുംബത്തിന്റെ ആഗ്രഹത്തിന് പ്രത്യാശയുടെ ഒരു പുതുവെളിച്ചം ലഭിച്ചു..
റവ: റജി സഖറിയ പ്രാർത്ഥിച്ചു ആശിർവദിച്ച ചടങ്ങിൽ, മാഗ് ട്രസ്റ്റി ബോർഡ് അംഗം ശശിധരൻ നായർ കല്ലിടിൽ ചടങ്ങു നടത്തി. പ്രൊഫസർ എബ്രഹാം കരിക്കം യുവസാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജി തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച്‌ ആശംസകൾ അറിയിച്ചു.മാഗ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. സാം ജോസഫിന്റെയും മറ്റു ബോർഡ് ഓഫ് ഡയറക്ടർന്റെയും പ്രവർത്തനഫലമായി ഇങ്ങനെ ഒരു ഭവനത്തിന്റെ ശിലാസ്ഥാപനം യാഥാർഥ്യമാക്കുവാൻ സാധിച്ചതിൽ അഭിനന്ദിക്കുന്നു എന്ന് റവ: റജി സഖറിയ അറിയിച്ചു.

മാനുഷികമൂല്യങ്ങൾക്കു വില കല്പിച്ചുകൊണ്ടുള്ള പ്രവർത്തന രീതിയാണ് കാഴ്‌ചവെക്കുന്നതു എന്ന് മാഗിന്റെ സെക്രട്ടറി മാത്യൂസ് മുണ്ടയ്ക്കൽ പറഞ്ഞു.

റിപ്പോർട്ട് : ജീമോൻ റാന്നി