കൊച്ചി: മാലിദ്വീപില് നിന്നും നേവിയുടെ കപ്പലില് കൊച്ചിയിലെത്തിയ യുവതി ആണ് കുഞ്ഞിനു ജന്മം നല്കി. തിരുവല്ല ഇരവിപേരൂര് സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്കിയത്. മാതൃനാട്ടില് തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകന്റെ ജനനവും.

മാലിയില് നഴ്സാണ് സോണിയ. കൊവിഡ് വ്യാപനത്തെ തുടര്ന്ന് ഇന്ത്യന് നേവി നടത്തിയ രക്ഷാപ്രവര്ത്തനമായ ഓപ്പറേഷന് സമുദ്ര സേതുവാണ് സോണിയക്കും രക്ഷയായത്. ഐ.എന്.എസ് ജലാശ്വ കപ്പലില് 698 പേരെയാണ് ഇന്നലെ കൊച്ചിയിലെത്തിച്ചത്. ഇതില് 19 പേര് ഗര്ഭിണികളായിരുന്നു.

തുറമുഖത്ത് ഇമിഗ്രേഷന് നടപടികള് പൂര്ത്തിയായ ശേഷമാണ് സോണിയക്ക് അസ്വസ്ഥതകള് അനുഭവപ്പെട്ടത്. കുഞ്ഞിന് അനക്കം കുറവാണെന്ന തോന്നലാണ് ആദ്യമുണ്ടായത്. തുടര്ന്ന് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്ന്ന് കളമശ്ശേരിയില് കിന്ഡര് ആശുപത്രിയില് എത്തിക്കുകയായിരുന്നു.

വൈകീട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 36 ആഴ്ചയായിരുന്നു പ്രായം. അതിനാല് എന്.ഐ.സി.യു.വില് അഡ്മിറ്റ് ചെയ്തു.
മുമ്ബ് 6 തവണ അബോര്ഷന് ആയിട്ടുള്ള സോണിയക്ക് ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു.. മാതൃനാട്ടില് തിരിച്ചെത്താന് കഴിഞ്ഞതിന്റെയും മാതൃദിനത്തില് അമ്മയാകാന് കഴിഞ്ഞതിന്റെയും. സോണിയയുടെ ഭര്ത്താവ് ഷിജോ കേരളത്തില് നഴ്സാണ്.