തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന കറിപൗഡറുകളിലെല്ലാം മായമുണ്ടെന്നു മന്ത്രി എം.വി ഗോവിന്ദന്‍. കേരളത്തിലെ വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ കറിപൗഡറുകളും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
തപാല്‍ വകുപ്പും കുടുംബശ്രീയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.
മിക്ക കറിപൗഡറുകള്‍ക്കും വലിയ പരസ്യങ്ങളും പ്രചാരണങ്ങളുമാണ്.
എന്നാല്‍ പരിശോധനയില്‍ ഇവയിലെല്ലാം മായം കലര്‍ന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസത്തോടെ കഴിക്കാന്‍ പറ്റുന്നത് കുടുംബശ്രീയുടെ ഉല്‍പന്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു.