മാലെ: മിഷന്‍ സാഗറിന്‍റെ ഭാഗമായി മാലദ്വീപിന് ഇന്ത്യയുടെ സഹായം. നാവികസേനാ കപ്പലായ ഐ.എന്‍.എസ് കേസരിയില്‍ 580 ടണ്‍ ഭക്ഷണ സാമഗ്രികള്‍ കേന്ദ്ര സര്‍ക്കാര്‍ മാലിദ്വീപില്‍ എത്തിച്ചു. സുഹൃത്ത് രാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ സഹായത്തിന് മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് നന്ദി പറഞ്ഞു. കപ്പലിനെ സ്വീകരിക്കാന്‍ അബ്ദുല്ല ഷാഹിദിനെ കൂടാതെ പ്രതിരോധ മന്ത്രി മരിയ അഹ്മദ് ദീദി, മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ സഞ്ജയ് സുധീര്‍ എത്തിയിരുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒാപറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായി രണ്ട് ഘട്ടങ്ങളായാണ് തിരിച്ചെത്തിച്ചത്. നാവികസേനാ കപ്പലുകളായ ഐ.എന്‍.എസ് ജലശ്വയില്‍ 698 പേരെയും ഐ.എന്‍.എസ് മഗറില്‍ 202 പേരെയും ആണ് തിരികെ എത്തിച്ചത്.