ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍നിന്ന് മടങ്ങുന്ന പ്രവാസികളില്‍ ഇന്ത്യയില്‍ ആദ്യമെത്തുക മാലദ്വീപില്‍ നിന്നുള്ള സംഘം. 200 പേരടങ്ങുന്ന ആദ്യ സംഘം ഒരാഴ്ചക്കകം കൊച്ചിയില്‍ എത്തുമെന്ന് മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമീഷന്‍ അറിയിച്ചു.

മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമീഷന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് പട്ടിക തയാറാക്കുക. മാലദ്വീപില്‍നിന്ന് 48 മണിക്കൂറെടുത്താണ് കപ്പല്‍ കൊച്ചിയിലെത്തുക.

എത്തുന്നവരെ 14 ദിവസം ക്വാറന്‍റീനിലാക്കും. ക്വാറന്‍റീന്‍ ചെലവ് തിരിച്ചെത്തുന്ന പ്രവാസികള്‍ വഹിക്കണം. എന്നാല്‍, കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.