മുംബൈ : വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നത് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധമാക്കി. ഇത് ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷ നിയമം 188 പ്രകാരം ശിക്ഷ ലഭിക്കും.

വീട്ടില്‍ നിര്‍മ്മിച്ചതോ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങുന്നതോ ആയ മാസ്‌ക് ധരിക്കാം. മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശിയാണ് ഉത്തരവിറക്കിയത്.

വീട്ടില്‍ നിന്ന് പുറത്തുപോകുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തേ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക ധരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 1135 ആയിട്ടുണ്ട്. ഇന്ന് എട്ട് പേരാണ് രോഗബാധ മൂലം സംസ്ഥാനത്ത് മരിച്ചത്.