മുംബൈ: മുംബൈ നഗരത്തില്‍ കൊറോണ വൈറസ് ഗുരുതരമായി പടരുന്നു. മുംബൈയിലേ ഒരു പോലീസ് സ്റ്റേഷനിലെ 27 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ നഗരത്തില്‍ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 250 ആയി. കൊറോണ ബാധിച്ച്‌ മരിച്ച പോലീസുകാരുടെ എണ്ണം 3 ആയി. അതേസമയം മഹാരാഷ്ട്രയില്‍ ആകെ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 531 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകളുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. 10,714 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. മുംബൈയില്‍ ബുധനാഴ്ച മാത്രം രോഗം ബാധിച്ചത് 769 പേര്‍ക്കാണ്. അതേസമയം മുംബൈയില്‍ രോഗം സ്ഥിരീകരിച്ച ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് പറയുന്നു. ധാരാവി, വാഡല, വക്കോല എന്നീ പോലീസ് സ്‌റ്റേഷനുകളിലും നിരവധി പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.