മുംബയ്: 500 കോടിയുടെ ചെെനീസ് കരാര്‍ റദ്ദാക്കി മുംബയ് മെട്രോ. മുംബയിലെ ഗതാഗത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസന അതോറിറ്റിയാണ് ചെെനയുമായുള്ള കരാര്‍ റദ്ദ് ചെയ്തത്. പത്ത് മോണോ റെയില്‍ റേക്കുകളുടെ നിര്‍മാണം, വിതരണം എന്നിവ നിര്‍മാണത്തനുള്ള ചെെനീസ് കരാറാണ് ഇതോടുകൂടി ഇല്ലാതാവുന്നത്. ഇതിനുപകരമായി ഒരു ഇന്ത്യന്‍ നിര്‍മാതാവിന് കരാര്‍ നല്‍കാന്‍ അതോറിറ്റി പദ്ധതിയിടുന്നുണ്ട്.
ചെെന റെയില്‍ റോഡ് കോര്‍പ്പറേഷന്‍, ബില്‍ഡ് യുവര്‍ ഡ്രീം, എന്നീ രണ്ട് കമ്ബനികളോട് പ്രതികരണങ്ങള്‍ ലഭിച്ചതായി മുംബയ് മെട്രോപൊളിറ്റന്‍ റീജിയന്‍ ഡവലപ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. രണ്ട് ചെെനീസ് നിര്‍മാതാക്കളും നിബന്ധനകളും വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും പുനരവലോകനം ചെയ്യാന്‍ എം.എം.ആര്‍.ഡി.എ ആവശ്യപ്പെടുന്നുണ്ട്.