തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഞാ​യ​റാ​ഴ്​​ച 75ാം പി​റ​ന്നാ​ള്‍. കേ​ര​ള​ത്തി​​െന്‍റ കോ​വി​ഡ്​ പ്ര​തി​രോ​ധ പോ​രാ​ട്ട​ത്തെ മു​ന്നി​ല്‍​നി​ന്ന്​ ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പി​റ​ന്നാ​ള്‍ ക​ട​ന്നു​വ​രു​ന്ന​ത്. പൊ​തു​വേ വ്യ​ക്​​തി​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ട്​ മു​ഖം​തി​രി​ഞ്ഞ്​ നി​ല്‍​ക്കു​ന്ന പി​ണ​റാ​യി ഇ​ത്ത​വ​ണ​യും പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു​ണ്ടാ​വി​ല്ല.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച്‌​ ത​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​റ്റ​ടു​ക്കു​ന്ന മേ​യ്​ 25 ​െന്‍​റ ത​ലേ​ദി​വ​സ​മാ​ണ്​ യ​ഥാ​ര്‍​ഥ പി​റ​ന്നാ​ള്‍ തീ​യ​തി 24 ആ​ണെ​ന്ന് പി​ണ​റാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.​​മു​ഖ്യ​മ​ന്ത്രി​യാ​യി ഇൗ ​മൂ​ന്ന്​ വ​ര്‍​ഷ​വും പി​റ​ന്നാ​ള്‍​ദി​നം മ​റ്റേ​തൊ​രു ദി​വ​സ​വും പോ​ലെ​യാ​ണ്​ ക​ട​ന്നു​പോ​യ​ത്.

അ​വ​ധി ദി​ന​ങ്ങ​ളി​ലും മ​റ്റ്​ ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലും ഒ​ഴി​കെ ദി​വ​സ​വും വൈ​കീ​ട്ട്​ അ​ഞ്ചി​ന്​​ കോ​വി​ഡ്​ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളും സം​സ്ഥാ​നം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചും ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്ക്​ ജ​ന​ങ്ങ​ളെ ഒാ​ര്‍​മി​പ്പി​ച്ചും മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ എ​ത്തു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ര​ണ്ട്​ മാ​സ​മാ​യി ഇ​ത്​ തു​ട​രു​ക​യാ​ണ്.