കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വീണ്ടും. മുഖ്യമന്ത്രി തന്റെയും രണ്ട് മക്കളുടെയും അന്നം മുടക്കി. ഞങ്ങളുടെ അന്നം മുട്ടിച്ച മുഖ്യമ്രന്തിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്ന് തനിക്ക് അറിയണം. ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ക്രൈം തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. വീണ വിജയന് ബിസിനസ് നടത്താന്‍ പാടില്ലേ? സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ആരാഞ്ഞു. 770 ഓളം കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചു. 

ഇത്രയും കാലം സംരക്ഷിച്ച എച്ച്ആര്‍ഡിഎസിനോട് നന്ദിയുണ്ട്. എന്നെ സംരക്ഷിക്കാന്‍ വേണ്ടി 300 ഓളം ജീവനക്കാരുടെ ശമ്പളം ഇല്ലാതാക്കാന്‍ പറ്റുമോ? തനിക്ക് ചെല്ലും ചെലവും നല്‍കുന്നത് എച്ച്ആര്‍ഡിഎസാണെന്ന് മുഖ്യമ്രന്തി നിയമസഭയില്‍ ഒരു ആരോപണം നടത്തിയ ശേഷം എല്ലാ വകുപ്പുകളും ഓഫീസില്‍ കയറിയിറങ്ങി എല്ലാ ജീവനക്കാരേയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിവരിക്കുകയാണ്. ഇത്രയും നാള്‍ അന്നം തന്നതില്‍ അവരോട് നന്ദിയുണ്ട്. എച്ച്ആര്‍ഡിഎസ് അവരുടെ പുറത്താക്കല്‍ കത്തില്‍ വളരെ വിഷമത്തോടെയാണ് അറിയിച്ചിരിക്കുന്നത്