ന്യൂഡല്‍ഹി: മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഒരു കോവിഡ് 19 രോഗിയില്‍നിന്ന് 30 ദിവസത്തിനകം 406 പേര് രോഗബാധിതരാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്ച്ചിെന്റ (ഐ.സി.എം.ആര്) പഠന റിപ്പോര്‍ട്ട്.
ഒരു രോഗി ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു രണ്ടും കര്‍ശനമായി പാലിച്ചാല്‍ ഇതേ കാലയളവില്‍ രോഗികളുടെ എണ്ണം 2.5 ആക്കി നിയന്ത്രിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ രോഗ വ്യാപനത്തിെന്റ ആര്.ഒ 1.5 നും 4നും ഇടക്കാണ്. ഒരു രോഗബാധിതനില്‍ നിന്ന് രോഗം പകരാനിടയുള്ള ആളുകളുടെ ശരാശരി എണ്ണമാണ് ആര്.ഒ എന്നുപറയുന്നത്. RO 2.5 ആണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഒരു രോഗിയില്‍നിന്ന് 406 പേര്‍ക്ക് രോഗം പടരാം.
മുന്‍കരുതല്‍ 75% ശക്തമാക്കിയാല്‍ തന്നെ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും എല്ലാവരും ലോക്ഡൗണ്‍ നിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്നും ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.