ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പുതിയ മരുന്ന കഴിച്ചതിന്റെ പാര്‍ശ്വഫലമായുണ്ടായ പനിയാണ് മന്‍മോഹനെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഡോക്ടര്‍ നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഐ.സി.യുവില്‍ മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നത്. 2009ല്‍ അദ്ദേഹം കൊറോണറി ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.