ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേന(ബി.എസ്.എഫ്.) ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ അദ്ദേഹം ബിഎസ്എഫ് മേധാവിയായിരുന്നു. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചത്.
അതേസമയം മോദിയുടെ ‘കണ്ണിലുണ്ണി’യാണ് അസ്താനയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത് എന്നാണ് ആരോപണം.