ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ടു. മൂന്നു ദിവസത്തിനിടെ രോഗ ബാധ സ്ഥിരീകരിച്ചത് പതിനായിരത്തോളം പേര്‍ക്കാണ്. രാജ്യത്ത് ആദ്യമായി കേരളത്തില്‍ കോവിഡ് കേസ് സ്ഥിരീകരിച്ച് നാലു മാസം പിന്നിടുമ്ബോഴാണ് രോഗ ബാധിതരുടെ എണ്ണം അരലക്ഷം കടന്നത്.
രാജ്യത്ത് ഇതുവരെ രോഗ ബാധിതരുടെ എണ്ണം 50,545 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. നിലവില്‍ 14,000 പേരാണ് രോഗമുക്തരായിട്ടുള്ളത്. ആകെ മരണം 1,650 ആയി.
മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 16,758 ആയി. ഇന്ന് മാത്രം 1,233 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മുംബൈയിലാണ്. മുംബൈയില്‍ 10,714 പേരാണ് രോഗബാധിതരായിട്ടുള്ളത്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഗുജറാത്താണ് സംസ്ഥാനങ്ങളില്‍ രണ്ടാമത്. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 6,200 കടന്നു. തലസ്ഥാന നഗരിയില്‍ 5,000 ത്തോളം പേര് കോവിഡ് ബാധിതരാണ്. തമിഴ്നാട്ടിലും രോഗ ബാധിതരുടെ എണ്ണം നാലായിരം പിന്നിട്ടു.