ന്യൂഡല്‍ഹി: മെയ് 12 മുതല്‍ രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളാണ് ഓടിക്കുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി .തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതല്‍ ബുക്കിങ് ആരംഭിക്കും.
ന്യൂഡല്‍ഹിയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള , ദിബ്രുഗഡ്, അഗര്‍ത്തല, പട്ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു തവി എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളായാണ്പുനരാരംഭിക്കുന്നത്.ഇത് ഐആര്‍സിടിസി വെബ്സൈറ്റില്‍ മാത്രമേ ലഭ്യമാകൂ. സ്റ്റേഷന് മുഖാന്തരം ടിക്കറ്റ് വില്‍പ്പന ഉണ്ടാവില്ല .
സാധുവായ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ മാസ്ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.