ബ്യൂണസ് അയേഴ്‌സ്(അര്‍ജ്ജന്റിന): ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജ്ജന്റീനയ്ക്ക ജയം. ഇക്വഡോറിനെതിരെ ഏക ഗോളിനാണ് യോഗ്യതാ മത്സരത്തില്‍ ജയം സ്വന്തമാക്കിയത്. 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലയണല്‍ മെസ്സിയാണ് രാജ്യത്തിനായി ഗോള്‍ നേടിയത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ പോരാട്ടത്തിലെ ആദ്യ മത്സരത്തിലാണ് അര്‍ജ്ജന്റിന ജയം സ്വന്തമാക്കിയത്. ഉറുഗ്വയും, പെറുവും, പരാഗ്വയും, ചിലിയും, ഇക്വഡോറും ഒരോ മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഉറുഗ്വേയും അര്‍ജ്ജന്റീനയുമാണ് ജയം സ്വന്തമാക്കിയ ടീമുകള്‍. പരാഗ്വയും പെറുവും സമനില കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ ഇക്വഡോറിനൊപ്പം ചിലിയും ആദ്യ മത്സരം അടിയറവെച്ചു. ബ്രസീലിന്റെ ആദ്യ മത്സരം ബൊളീവിയക്കെതിരെയും കൊളംബിയയുടെ ആദ്യ മത്സരം വെനസ്വേലക്കെതിരേയും നാളെ നടക്കും.