കാന്‍സറിനെതിരെ ആവര്‍ത്തിച്ചു വിജയം നേടിയ അപൂര്‍വ പോരാളിയാണ്. 2011-ല്‍ ആദ്യം കാന്‍സര്‍ ബാധിതയായി. സര്‍ജറിയെത്തുടര്‍ന്ന് അത് പൂര്‍ണമായും ഭേദമായി. 2014-ല്‍ കാന്‍സര്‍ തിരിച്ചു വന്നു. വീണ്ടും ചികില്‍സയില്‍ സുഖപ്പെട്ടു. എന്നാല്‍ 2018-ല്‍ വീണ്ടൂം എത്തിയ കാന്‍സറിനെതിരെ കീമോയും മറ്റുംനടത്തി. അടുത്തയിടക്ക് പ്രോട്ടോണ്‍ തെറപ്പി പരീക്ഷിച്ചു വരികയായിരുന്നു.
ഈ ഞായറാഴ്ച ശ്വാസ തടസത്തെത്തുടര്‍ന്ന് കണക്ടിക്കട്ടിലെ ബ്രിഡ്ജ്‌പോര്‍ട്ടിലുള്ള സെന്റ് വിന്‍സന്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മരണപ്പെടുകയായിരുന്നു.
കൊറ്റനാട് ചെരിവു കാലായില്‍ ജോര്‍ജ് ആന്‍ഡ്രൂസിന്റെയും അന്നമ്മ ജോജിന്റെയും പുതിയാണ്. ഡല്‍ ഹിയില്‍ കസ്തൂര്‍ബാ ഹോസ്പിറ്റലില്‍ നിന്നു നഴ്‌സിംഗ് പഠനത്തിനു ശേഷം ഡല്‍ ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്തു. 1976-ല്‍ പി.ടി. തോമസിനെ വിവാഹം ചെയ്തു. യു.എസില്‍ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ടിച്ചു. ഡൊമിനിക്കന്‍ കോളജില്‍ നിന്നു ബി.എസ്.എന്‍. പാസായി.
ആത്മീയ കാര്യങ്ങളില്‍ സജീവമായിരുന്നു.സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ന്യുയോര്‍ക്കിന്റെ അസോസിയേറ്റ് സെക്രട്ടറിയും, സണ്ടേ സ്‌കൂള്‍ അധ്യാപികയുമായിരുന്നു. ചര്‍ച്ചിലെ സേവികാ സംഘം സെക്രട്ടറി, ഈസ്റ്റേണ്‍ സോണല്‍ സേവികാ സംഘം, ഡയോസിസന്‍ സേവികാ സംഘം എന്നിവയുടെയും സെക്രട്ടറി ആയിരുന്നു. ചര്‍ച്ച് കൊയറിലെ അംഗവുമായിരുന്നു.
അമ്മ ജീവിച്ചിരിപ്പുണ്ട്. മക്കള്‍. ഡോ. ലിസ്റ്റി തോമസ്, ലിറ്റന്‍ തോമസ്, ലിന്‍സി ജേക്കബ്, ലെവന്‍ തോമസ്. മരുമക്കള്‍: ഷിനു സൈമണ്‍, ബറ്റ്‌സി തോമസ്, സോണി ജേക്കബ്, ഡോ. ടീന മാത്യു. 8 കൊച്ചുമക്കളുണ്ട്.
സഹോദരര്‍: അന്നമ്മ തോമസ് (ഗുജറാത്ത്), സൂസന്‍ ജോര്‍ജ് (കേരളം) റേച്ചല്‍ മാത്യു (പെന്‍സിവേനിയ) മെഴ്‌സി ജോര്‍ജ് (കണക്ടിക്കട്ട്), മിനി ജേക്കബ് (പൊമോണ, ന്യു യോര്‍ക്ക്) സഹോദരന്‍ ജോര്‍ജ് ആന്‍ഡ്രൂസ് 2014-ല്‍ നിര്യാതനായി.
സംസ്‌കാരം പിന്നീട്