അമരാവതി: ഡൽഹി സർക്കാരിനു പിന്നാലെ മദ്യത്തിന് വില വീണ്ടും കൂട്ടി ആന്ധ്രാപ്രദേശ് സർക്കാർ. മദ്യത്തിന് 75 ശതമാനം അധിക നികുതി ഈടാക്കാനാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. അന്പതു ശതമാനം അധിക നികുതി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷവും മദ്യശാലകളിലെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് 75 ശതമാനമായി നികുതി വർധിപ്പിച്ചത്.
മദ്യപാന നിരക്കിൽ അസാധാരണമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. മദ്യാസക്തിയിൽനിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്നും സ്പെഷൽ ചീഫ് സെക്രട്ടറി രജത് ഭാർഗവ അറിയിച്ചു.