തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്നു അടച്ച മദ്യശാലകള്‍ തുറക്കുന്നത് മേയ് 17നുശേഷം പരിഗണിച്ചാല്‍ മതിയെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
കേന്ദ്രം ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നു. ഇത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെയാണ് കേരളത്തില്‍ മദ്യശാലകള്‍ തുറക്കേണ്ടന്ന സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സിപിഎം രംഗത്തെത്തിയത്.
അതേസമയം സംസ്ഥാനങ്ങള്‍ ഓണ്‍ലൈനായി മദ്യം വില്‍ക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.