മും​ബൈ: ശ​നി​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത് 48 പേ​ര്‍. സം​സ്ഥാ​ന​ത്ത് ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍ ഒ​റ്റ​ദി​വ​സം മ​രി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യാ​ണ്.ശ​നി​യാ​ഴ്ച 1,165 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20,228 ആ‍​യി ഉ​യ​ര്‍​ന്നു. 779 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 3,800 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ലാ​ണ് കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത്. മും​ബൈ​യി​ല്‍ 12,864 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 489 പേ​ര്‍ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.