ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭ സുരക്ഷാസിമിതിയുടെ നിരീക്ഷണ പട്ടികയില്‍ നിന്ന് ആറു ഭീകരരെ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത. ഇതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ എസ്്‌സിയെ സമീപിച്ചതായും സൂചനയുണ്ട്.
യുഎന്‍എസ് സി 150 പേരുടെ പട്ടിക തയാറാക്കിയതില്‍ നിന്ന് ആറുപേരെ നീക്കാനാണ് ശ്രമം. പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ടത് ശരിയല്ലെങ്കില്‍ ; ആ പേരുകള്‍ നീക്കാനായി അപേക്ഷ നല്‍കാന്‍ യുഎന്‍ എസ് സി ആവശ്യപ്പെട്ടിരുന്നു.
യുഎന്‍ എസ് സി പട്ടികയിലുള്ള 19 പേര്‍ പാകിസ്ഥാനിലുളളവരാണെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.ചൈനയുടെ പിന്തുണയോടെ പാകിസ്ഥാന്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വിദേശകാര്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.