പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് 30 കുടിയേറ്റത്തൊഴിലാളികളുമായി പോയ ബസ് പ്രയാഗ്‌രാജിനടുത്ത നവാവഗഞ്ചില്‍ വച്ച്‌ മറിഞ്ഞത്.

”അപടത്തില്‍ ഇരുപതിനടുത്ത് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോകുന്ന കുടിയേറ്റത്തൊഴിലാളികള്‍ കയറിയ ബസ്സിനാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു” – റവന്യു ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ സിങ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിച്ചില്ല.