തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മത്സ്യ കൃഷി നടത്തുന്നതിനായി തറവാട് വീടിനോട് ചേര്‍ന്നുള്ള ഭൂമി സൗജന്യമായി വിട്ടു നല്‍കി ചലച്ചിത്ര നടന്‍ ടിനി ടോം. ആലുവ പട്ടേരി പുറത്തെ 13 സെന്റ് സ്ഥലമാണ് അയല്‍വാസികളായ മൂന്ന് സഹോദരങ്ങള്‍ക്ക് വിട്ട് നല്‍കിയത്.
തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ സനല്‍ രാജാണ് രണ്ട് സഹോദരങ്ങള്‍ക്കൊപ്പം മത്സ്യ കൃഷിക്കിറങ്ങിയിരിക്കുന്നത്. ചലച്ചിത്ര നടന്‍ ജോയി മാത്യു തെന്റ ഭൂമി കൃഷിചെയ്യാന്‍ സൗജന്യമായി വിട്ടുകൊടുത്ത വാര്‍ത്തയാണ് തനിക്കിതിന് പ്രചോദനമായതെന്ന് ടിനി ടോം പറഞ്ഞു. കൃ
ഷിചെയ്യാന്‍ മുന്നോട്ടു വന്നവര്‍ക്ക് സൗജന്യമായി ഭൂമിവിട്ടു നല്‍കിയ ടിനി ടോമിന്റെ മാതൃക മറ്റ് പലരും പിന്തുടരണമെന്ന് മത്സ്യ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. അന്‍വര്‍ സാദത്ത് എം എല്‍ എയും സംബന്ധിച്ചു. കട്‌ല, രോഹു അനാബസ് , പീലി വാഹ തുടങ്ങിയ മത്സ്യങ്ങളാണ് വളര്‍ത്തുന്നത്