ന്യൂയോര്‍ക്: യു.എസിലും കാനഡയിലും ബേബി പൗഡര്‍ വില്പന നിര്‍ത്തിവെക്കുകയാണെന്ന് ജോണ്സണ് ആന്റ് ജോണ്സണ് കമ്ബനി. തങ്ങളുടെ ഉല്പന്നത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നതിനെ തുടര്‍ന്ന് ആവശ്യം കുത്തനെ ഇടിഞ്ഞതിനാലാണ് വില്പന നിര്‍ത്തുന്നതെന്നും കമ്ബനി അറിയിച്ചു.
പൗഡറില്‍ ആസ്ബെസ്റ്റോസിെന്റ സാന്നിധ്യമുണ്ടെന്നും അത് കാന്‍സറിന് ഇടയാക്കുന്നുവെന്നും കാണിച്ച് ജോണ്സണ് ആന്റ് ജോണ്സണ് കമ്ബനിക്കെതിരെ 19000ത്തിലേറെ പരാതികളാണ് നിലവിലുള്ളത്. ന്യൂജഴ്സിയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് പരാതികളിലേറെയും. എന്നാല്‍, വര്‍ഷങ്ങളായി ശാസ്ത്രീയ പരിശോധന നടത്തിയാണ് ഉല്പന്നങ്ങള് വിപണിയിലെത്തിക്കുന്നതെന്നും കാന്‍സറിനു കാരണമാകുന്ന യാതൊന്നും പൗഡറില്‍ ഇല്ലെന്നുമാണ് കമ്ബനിയുടെ വാദം.
പൗഡര്‍ നിരന്തരം ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച അനവധി പേര് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്ബനിക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ചിലതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതികള്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതിനിടെ വില്പന നിര്‍ത്തിവെക്കാനുള്ള കമ്ബനിയുടെ തീരുമാനം ജനകീയ വിജയമാണെന്ന് യു.എസ് പ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. കമ്ബനിക്കെതിരായ യു.എസ് കോണ്‍ഗ്രസിെന്റ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് മൂര്‍ത്തിയാണ്.