മഹോബ: ഉത്തര്‍ പ്രദേശില്‍ ട്രക്ക്​ മറിഞ്ഞ്​ മുന്ന്​ അന്തര്‍സംസ്​ഥാന തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാന്‍സി -മിര്‍സാപുര്‍ ഹൈവേയില്‍ തിങ്കളാഴ്​ച അര്‍ധരാത്രിയാണ്​ സംഭവം.

ഡല്‍ഹിയില്‍ നിന്നും കിഴക്കന്‍ യു.പിയിലെ സ്വന്തം നാടുകളിലേക്ക്​ മടങ്ങിയ 17 പേരാണ്​ യാത്രസംഘത്തിലുണ്ടായിരു​ന്നത്​. ടയര്‍ പൊട്ടിയതാണ്​ അപകട കാരണമെന്ന്​ മഹോബ എസ്​.പി എം.എല്‍ പട്ടീദാര്‍ പറഞ്ഞു.