തൃശ്ശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ പിതൃസഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടറുമായ എം.എ. സലീമിന്റെയും സഫീറ സലീമിന്റെയും മകൾ നൗറിനും മലപ്പുറം മഞ്ഞളാംകുഴി ഹൗസിൽ മഞ്ഞളാംകുഴി അബ്ദുള്ളയുടെയും ബീനയുടെയും മകൻ ആബിദും വിവാഹിതരായി. തൃശ്ശൂർ ഹയാത്ത് റീജൻസി കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു.

യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ കാർമികത്വം വഹിച്ചു. യു.എ.ഇ. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, എം.പി.മാരായ വി. അബ്ദുൾ വഹാബ്, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, എം.എൽ.എ. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, വി.എസ്. സുനിൽകുമാർ, മഞ്ഞളാംകുഴി അലി, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എം.എം. ഹസ്സൻ, ടി.എൻ. പ്രതാപൻ, മാതൃഭൂമി ചെയർമാൻ ആൻഡ്‌ മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലൻ, എം.പി. അഹമ്മദ്, ഷംലാൽ അഹമ്മദ്, ജോയ് ആലുക്കാസ്, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. കല്യാണരാമൻ, സിനിമാ മേഖലയിലെ പ്രമുഖരായ രജനീകാന്ത്, ലത രജനീകാന്ത്, ശരത്കുമാർ, രാധിക ശരത്കുമാർ, ടൊവിനോ തോമസ്, ജോജു ജോർജ്, ജഗദീഷ്, മേജർ രവി, നന്ദലാൽ കൃഷ്ണമൂർത്തി, കൈലാഷ്, ഷെയ്ൻ നിഗം തുടങ്ങിയവർ പങ്കെടുത്തു.