ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അര ലക്ഷത്തില്‍ താഴെയാണ് പുതിയ കേസുകള്‍.
ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം തുടരുന്നു. 6000 ത്തിലധികം കേസുകളാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലും, കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ണാടകയില്‍ 4439 ഉം ,ഡല്‍ഹിയില്‍ 4136 ഉം ,പശ്ചിമബംഗാളില്‍ 4127 ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ആകെ രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസിന് രോഗം സ്ഥിരീകരിച്ചു. അതേസമയം, ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നടക്കുമെന്നും ശക്തികാന്തദാസ് അറിയിച്ചു.