കോവിഡ് 19 വൈറസ് വ്യാപനം രാജ്യത്ത് അനുദിനം വര്‍ദ്ധിക്കുമ്ബോള്‍ എട്ട് സംസ്ഥാനങ്ങള്‍ ആശങ്കയെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് വ്യാപനം ഉയരുന്നത്.
രാജ്യത്തെ കോവിഡ് രോഗികളില്‍ 85 ശതമാനവും മരണപ്പെട്ടവരില്‍ 87 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതോടെ രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.
ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു. ഒപ്പം കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.