ഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 18,870 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 415 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 16,882 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി. കോവിഡ് ബാധിച്ച്‌ ഇന്നലെ 181 പേരാണ് മരിച്ചത്. ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 7,610 ആയി.

തമിഴ്​നാട്ടില്‍ തിങ്കളാഴ്​ച രോഗം സ്ഥിരീകരിച്ചത്​ 3949 പേര്‍ക്കാണ്​. 62 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 86,224 ആയി. 47,749 പേര്‍ രോഗമുക്തി നേടിയതായും തമിഴ്​നാട്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു.

ഡല്‍ഹിയില്‍ 85161 പര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടി.