രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ മാത്രം 67,708 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 73,07,098 ആയി.നിലവില്‍ 8,12,390 പേരാണ് കോവിഡ് ചികിത്സയില്‍ തുടരുന്നത്. 63,83,442 പേര്‍ രോഗം ഭേദമാകുകയോ ആശുപത്രി വിടുകയോ ചെയ്തു. 680 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,11,266 ആയി.
മഹാരാഷ്ട്രയില്‍ ഇന്ന് 10,226 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 13,714 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 337 കൊവിഡ് മരണങ്ങള്‍ അണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ മൊത്തം മരണം 41,196 ആയി. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 15,64,615 ആയി.
കണാടകയില്‍ ഇന്ന് 8,477 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,841 പേര്‍ രോഗ മുക്തി നേടി. ഇന്ന് 85 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,43,848 ആയി. സംസ്ഥാനത്ത് ഇതുവരെ 6,20,008 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് നിലവില്‍ 1,113,538 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. സംസ്ഥാനത്തെ മൊത്തം മരണം 10,283 ആയി.
ആന്ധ്രാപ്രദേശില്‍ ഇന്ന് 4,038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,71,053 ആയി. 7,25,099 പേര്‍ രോഗമുക്തി നേടി.