ഡാലസ്‌∙ മാരാമൺ കൺവൻഷൻ പ്രഭാഷകനും, വേദപണ്ഡിതനും, മലേഷ്യയിലെ കോലാലംപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് മിഷൻ സൊസൈറ്റിയുടെ (സിഎംഎസ്) ഏഷ്യയുടെ ചെയർമാനും, തിരുവനന്തപുരം ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവക വികാരിയും ആയ റവ.ഡോ.വിനോദ് വിക്ടർ വെള്ളി (നാളെ), ശനി ദിവസങ്ങളിൽ വൈകിട്ട് ഡാളസിൽ നടത്തപ്പെടുന്ന യുവജന കൺവൻഷന് നേതൃത്വം നൽകുന്നു.

ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ആണ് യുവജന കൺവെൻഷൻ നടത്തപ്പെടുന്നത്. നിസ്തുല്യമായ ദൈവ വചനം (Nothing like the WORD of GOD) എന്നതാണ് മുഖ്യ ചിന്താവിഷയം. ഒക്ടോബർ 9 (വെള്ളി), 10 (ശനി) ദിവസങ്ങളിൽ വൈകിട്ട് ഡാലസ് സമയം 7 മണി മുതൽ ആണ് കൺവൻഷൻ ആരംഭിക്കുന്നത്.

ഓൺലൈൻ ഫ്ലാറ്റ്‌ഫോം ആയ സൂം, യൂട്യൂബ്, www.mtcd.org എന്ന വെബ്സൈറ്റിലൂടെയും കൺവെൻഷനിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. എല്ലാ വിശ്വാസികളെയും നാളെ മുതൽ ആരംഭിക്കുന്ന രണ്ട് ദിവസത്തെ കൺവൻഷനിലേക്ക് ക്ഷണിക്കുന്നതായി യുവജനസഖ്യം പ്രസിഡന്റും ഇടവക വികാരിയും ആയ റവ.പി.തോമസ് മാത്യു, വൈസ്. പ്രസിഡന്റ് മോൻ കുര്യൻ, സെക്രട്ടറി മെറിൻ സാമുവേൽ, ട്രഷറാർ ഷെർവിൻ ബാബു, ലേഡി സെക്രട്ടറി ആനി ജേക്കബ് എന്നിവർ അറിയിച്ചു.

Zoom ID: 826 8244 5795

Passcode: 852449