റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലിരുന്ന മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി കെ. മുഫീദ് (29) ആണ് മരിച്ചത്.അല്‍ ഇദിരീസ് കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരുന്ന മുഫീദ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഫാത്തിമ ബിന്‍സിയ. മാതാവ്: സഫിയ, ജാസിം. മുന്ദിര്‍, മുശറഫ്, ജവാദ് എന്നിവര്‍ സഹോദരങ്ങളാണ്.