ന്യൂയോര്‍ക്ക്: സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റല്‍ ഹെല്‍ത്ത് പേഴ്‌സണ്‍ ഓഫ് ദി വീക്കായി മലയാളി റെയ്ച്ചല്‍ മാത്യുവിനെ തിരഞ്ഞെടുത്തു. കൊറോണയുമായി ബന്ധപ്പെട്ട് സ്വന്തം ജീവന്‍ അവഗണിച്ച് രോഗിപരിചരണത്തിനു തയ്യാറായതിനെത്തുടര്‍ന്നാണ് ഈ ബഹുമതി. കോവിഡ് 19 ബാധിച്ചു നിരവധി പേരാണ് ന്യൂയോര്‍ക്കില്‍ മരണത്തിനു കീഴടങ്ങിയത്. പകര്‍ച്ചവ്യാധി കാറ്റു പോലെ പടരുമ്പോഴും ഭീതിയില്ലാതെ പരിചരണത്തിന് ഇറങ്ങിയ നേഴ്‌സിങ് അനുഭവം വേറിട്ടതാരുന്നുവെന്ന് റെയ്ച്ചല്‍ പറയുന്നു. ഇത്തരമൊരു ബഹുമതി ലഭിച്ചത് കരിയറില്‍ തനിക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും കൂടെ സഹകരിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും റെയ്ച്ചല്‍ ആഴ്ചവട്ടത്തോടു പറഞ്ഞു.