ലഡാക്കില്‍ 18 പേരില്‍ പുതിയതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിലെ ചുച്ചോക് യോക്മ സ്വദേശികള്‍ക്കാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കണക്കാണിത്. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ കമീഷണറാണ് ഇക്കാര്യമറിയിച്ചത്.ഇതോടെ കേന്ദ്ര ഭരണപ്രദേശത്ത് ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയര്‍ന്നു. ഇതുവരെ രോഗം ബാധിച്ചത് 39,980 പേര്‍ക്കാണ്. രാജ്യത്താകെ ചികിത്സയിലുള്ളത് 28,064 പേര്‍. 10631 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 2644 പോസിറ്റീവ് കേസുകളും 83 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീസ് കേസുകളില്‍ 26 ശതമാനം പേര്‍ രോഗ മുക്തരാകുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.