ഫിലല്‍ഡഫിയ: കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ്  ജോസ്  (64) നിര്യാതനായി. ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.  സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു.

എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്.  ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്.  ഭാര്യ റേച്ചല്‍ ജോസ് വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്.
മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (ഭര്‍ത്താവ് പര്‍സ). സംസ്‌കാരം പിന്നീട്