ലൈഫ് മിഷൻ കേസിൽ തിരുവനന്തപുരം കരമന ശാഖയിലെ ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ കൊച്ചി ഓഫിസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം ഏറ്റെടുത്ത യൂണിടാക്ക് ,സ്വപ്നയ്ക്ക് കമ്മീഷൻ കൈമാറിയത് ആക്സിസ് ബാങ്ക് ശാഖയിലൂടെയാണ്. യുഎഇ കോൺസുലേറ്റിന് അക്കൗണ്ടുള്ളതും ഈ ശാഖയിലാണ്.
മാത്രമല്ല, തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിച്ചിരുന്നതും ഈ ബാങ്കിലാണോയെന്ന് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആദ്യ പരാതിക്കാരൻ അനിൽ അക്കര എംഎൽഎ സിബിഐ ഓഫിസിലെത്തി. ഉദ്യേഗസ്ഥരോട് ചില കാര്യങ്ങൾ പറയാനാണ് താൻ എത്തിയതെന്ന് അനിൽ അക്കര പറഞ്ഞു.