ചിരിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമാണുള്ളത്. എന്നാൽ, ഒരു പ്രതിസന്ധി വന്നാൽ ചിരിയെന്ന അനുഗ്രഹം മറക്കുന്നതും മനുഷ്യൻ തന്നെയാണ്. ചെറിയ വെല്ലുകളികളിൽ പോലും പകച്ചു നിൽക്കുന്ന മനുഷ്യർക്ക് മാതൃകയാവുകയാണ് ഒരു കുട്ടി കുറുമ്പൻ. ഹെയർ കട്ടിംഗ് ഷോപ്പിൽ ചിരിയോടെ മുടിവെട്ടാൻ ഇരുന്നു കൊടുക്കുന്ന ഈ കുഞ്ഞിന്റെ ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
കുഞ്ഞുങ്ങളെയും കൊണ്ട് യുദ്ധത്തിന് പോകും പോലെയാണ് ചില മാതാപിതാക്കൾ ഹെയർകട്ടിംഗ് ഷോപ്പിൽ പോകുന്നത്. മുടി വെട്ടുകയെന്നാൽ തലവെട്ടും പോലെയാണ് ചിലർ. എന്നാൽ, തന്റെ നേരെ മുടിവെട്ടാൻ വരുന്ന ആളെ ചിരിയോടെ നേരിടുകയാണ് ഈ കുഞ്ഞ്. ഇലക്ട്രിംക് റൈസറിന്റെ വയർ ഒരി കൈയ്യിൽ മുറുകെ പിടിച്ചിട്ടുമുണ്ട്. സിസിടിവി ഇഡിയറ്റ്‌സ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ ചിരിനിറഞ്ഞ വിഡിയോയ്ക്ക് നിരവധി പോരാണ് കമന്റുമായി എത്തിയിരിക്കുന്നത്.