ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3.30 കോടി കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 3,30, 53,138 ആയി. ഇതില്‍ 2,44,05,921 പേര്‍ രോഗമുക്തി നേടി.

9,98,716 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 73 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 72,87,561 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,09,177 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ 58,18,517 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 92,290 പേരാണ് രോഗം ബാധിച്ചു മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 47,18,115 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,41,441 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

റഷ്യയിലും രോഗവ്യാപന തോത് വര്‍ദ്ധിക്കുന്നുണ്ട്. 11,43,571 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 20,225 മരണങ്ങളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊളംബിയ 8,06,038, പെറു 8,00,142, സ്‌പെയിന്‍ 7,35,198, മെക്സിക്കോ 7,26,431 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.