ലോകത്ത് കൊവിഡ് കേസുകള്‍ നാലുകോടി അറുപതു ലക്ഷം പിന്നിട്ടു. രണ്ടു കോടിയിലേറേ പേര്‍ രോഗമുക്തരായി. പതിനാല് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം 80 ലക്ഷവും മരണം രണ്ടുലക്ഷത്തി ഇരുപത്തിമൂവായിവും ആയി.
അമേരിക്കയ്ക്കുശേഷം ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുളളത് ഇന്ത്യയിലാണ്. രാജ്യത്ത് എഴുപത് ലക്ഷത്തിധികം രോഗബാധിതരാണ് ഉള്ളത്. രാജ്യത്ത് അറുപതുലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഒരുലക്ഷത്തി പതിനേഴായിരം പേര്‍ക്ക് കൊവിഡ് ബാധയെതുടര്‍ന്ന് ജീവന്‍ നഷ്ടമായി.