വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് കടക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 94,813 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ലോകത്തെ കൊവിഡ് കേസുകളുടെ എണ്ണം 49,99,235 ആയി. 3,25,125 പേര്‍ക്കാണ് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 24 മണിക്കൂറിനുള്ളില്‍ 4,589 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 19,70,686 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
27,03,424 പേര് വൈറസ് ബാധയെത്തുടര്‍ന്ന് ചികില്‍സയിലാണ്. ഇതില്‍ 45,431 പേരുടെ നില ഗുരുതരവുമാണ്. കൊവിഡ് ബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15,70,583 ആയെന്നാണ് പുതിയ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,289 പേര്‍ക്കാണ് വൈറസ് റിപോര്‍ട്ട് ചെയ്തത്. 1,552 മരണങ്ങളുമുണ്ടായി. ആകെ മരണപ്പെട്ടവരുടെ എണ്ണം 93,533 ആണ്.
3,61,180 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 11,15,870 പേര് ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 17,249 പേരുടെ നില ഗുരുതരവുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോര്‍ക്കില്‍ ആകെ മരണം 28,648 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 362,630.ന്യൂജേഴ്സിയില്‍ മരണം 10,591. രോഗം ബാധിച്ചവര്‍ 1,51,014. മസാച്യൂസെറ്റ്സില്‍ മരണം 5,938. രോഗം ബാധിച്ചവര്‍ 87,925. ഇല്ലിനോയിയില്‍ മരണം 4,379. രോഗം സ്ഥിരീകരിച്ചവര്‍ 98,030.
കാലഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 83,804. മരണം 3,425. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം: റഷ്യ- 3,08,705, സ്പെയിന്- 2,78,803, ബ്രസീല്‍- 2,71,885, യുകെ- 2,48,818, ഇറ്റലി- 2,26,699, ഫ്രാന്‍സ്- 1,80,809, ജര്‍മനി- 1,77,827, തുര്‍ക്കി- 1,51,615, ഇറാന്- 1,24,603, ഇന്ത്യ- 1,06,475. മേല്പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്രകാരമാണ്: റഷ്യ- 2,972, സ്പെയിന്- 27,778, ബ്രസീല്‍- 17,983, യുകെ- 35,341, ഇറ്റലി- 32,169, ഫ്രാന്‍സ്- 28,022, ജര്‍മനി- 8,193, തുര്‍ക്കി- 4,199, ഇറാന്- 7,119, ഇന്ത്യ- 3,303.